Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Post Office

Kollam

പോ​സ്റ്റ് ഓ​ഫി​സി​ലെ ക​വ​ര്‍​ച്ചാ​ശ്ര​മം; തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കു​ണ്ട​റ: പോ​സ്റ്റ് ഓ​ഫി​സി​ല്‍ ന​ട​ന്ന മോ​ഷ​ണ​ശ്ര​മ​ത്തി​ലെ പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സാ​ബ​ല്‍ അ​സ്‌​മോ​ളി തൃ​പ്പൂ​ര സ്വ​ദേ​ശി ആ​സി​ഫ് റാ​സ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 31ന് ​രാ​ത്രി ഒ​മ്പ​തി​നു കു​ണ്ട​റ ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സിന്‍റെ ​മു​ന്‍​വ​ശ​ത്തെ ജ​ന​ല്‍​ക്ക​മ്പി ക​ള്‍ മു​റി​ച്ചു​മാ​റ്റി​യാ​ണ് പ്ര​തി അ​ക​ത്ത് ക​ട​ന്നു ലോ​ക്ക​ര്‍ ഇ​രി​ക്കു​ന്ന മു​റി തു​റ​ന്ന​തോ​ടെ പോ​സ്റ്റ് മാ​സ്റ്റ​റു​ടെ ഫോ​ണി​ല്‍ മു​ന്ന​റി​യി​പ്പ് വ​ന്നു. പോ​സ്റ്റ് മാ​സ്റ്റ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ട​ന്‍ പൊ​ലിസും നാ​ട്ടു​കാ​രും എ​ത്തി​യെ​ങ്കി​ലും പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ട​യ്ക്ക​ലി​ലെ പ്ര​ധാ​ന പോ​സ്റ്റ് ഓ​ഫി​സി​ലെ ലോ​ക്ക​ര്‍ ത​ക​ര്‍​ത്ത് 1.20 ല​ക്ഷം രൂ​പ ക​വ​ര്‍​ന്ന കേ​സി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.
തു​ട​ര്‍​ന്ന് കു​ണ്ട​റ പൊ​ലി​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു.

 

District News

പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി

മാ​ന്നാ​ർ : പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മ​ർ​ദി ക്കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​രു​മ​ല മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ പ​രു​മ​ല മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ചാ​മ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ, അം​ഗം ജോ​സ് പ്ര​കാ​ശ്, നി​ഷ അ​ശോ​ക​ൻ, രാ​ജീ​വ് കു​മാ​ർ, എം.​സി. ആ​ന്റ​ണി, ബി​ബി​ൻ പി. ​വ​ർ​ഗീ​സ്, ജെ​ന്നി പി. ​ജോ​ൺ, കെ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ബാ​ബു മ​ണി​പ്പു​ഴ, കെ.​എം. ബേ​ബി കു​ട്ടി, സ​ണ്ണി പ​രു​മ​ല, ടി.​വി. ഫി​ലി​പ്പോ​സ്, ജ​യ​ശ്രീ വി​ജ​യ​ൻ, ടി .​കു​ട്ട​പ്പ​ൻ, കു​രു​വി​ള വ​ർ​ഗീ​സ്, ബാ​ബു ച​ക്കാ​ല​മ​ല​യി​ൽ, ത​മ്പി ഉ​പ​ദേ​ശി​ക്ക​ട​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഹെ​​ഡ് പോ​​സ്റ്റ്ഓ​​ഫീ​​സി​​ല്‍ കെ​​എ​​സ്‌​​യു​​വി​​ന്‍റെ മി​​ന്ന​​ല്‍ പ്ര​​തി​​ഷേ​​ധം

കോ​​ട്ട​​യം: രാ​​ജ്യ​​ത്തെ വി​​ദ്യാ​​ര്‍​ഥി പ്ര​​ക്ഷോ​​ഭ​​ങ്ങ​​ള്‍​ക്ക് ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചും രാ​​ഹു​​ല്‍ ഗാ​​ന്ധി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ദേ​​ശീ​​യ നേ​​താ​​ക്ക​​ള്‍​ക്കെ​​തി​​രാ​​യ പോ​​ലീ​​സ് ന​​ട​​പ​​ടി​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചും കെ​​എ​​സ് യു​​വി​​ന്‍റെ മി​​ന്ന​​ല്‍ പ്ര​​തി​​ഷേ​​ധം. ഉ​​ച്ച​​യ്ക്ക് 12ന് ​​ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​ന്‍. നൈ​​സാം, സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സെ​​ബാ​​സ്റ്റ്യ​​ന്‍ ജോ​​യ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​ത്തി​​യ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​നു​​ള്ളി​​ല്‍ ക​​യ​​റി കു​​ത്തി​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധി​​ച്ചു.

തു​​ട​​ര്‍​ന്ന് വാ​​തി​​ല്‍ പൂ​​ട്ടി കൊ​​ടി​​കു​​ത്തി​​യ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഹെ​​ഡ്പോ​​സ്റ്റ് ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ചു. ജീ​​വ​​ന​​ക്കാ​​രും ഇ​​ട​​പാ​​ടു​​കാ​​രും പൂ​​ട്ടി​​യി​​ട്ട പോ​​സ്റ്റ് ഓ​​ഫീ​​സി​​നു​​ള്ളി​​ല്‍ അ​​ക​​പ്പെ​​ട്ട​​തോ​​ടെ പോ​​ലീ​​സ് ഇ​​ട​​പെ​​ട്ട് പോ​​സ്റ്റ് ഓ​​ഫീ​​സ് തു​​റ​​ക്കാ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ പ്ര​​തി​​രോ​​ധി​​ച്ചു. തു​​ട​​ര്‍​ന്ന് പോ​​ലീ​​സ് പ്ര​​വ​​ര്‍​ത്ത​​ക​​രെ അ​​റ​​സ്റ്റ് ചെ​​യ്തു നീ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​മീ​​ന്‍ ന​​ജീ​​ബ്, ജൈ​​ജി​​ന്‍ കെ. ​​ജോ​​ജി, കെ.​​എ​​സ്. അ​​മീ​​ര്‍ തു​​ട​​ങ്ങി​​യ പ്ര​​വ​​ര്‍​ത്ത​​ക​​രെ അ​​റ​​സ്റ്റ് ചെ​​യ്തു വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്കു മാ​​റ്റി. പി​​ന്നാ​​ലെ സ്റ്റേ​​ഷ​​നി​​ല്‍ എ​​ത്തി​​യ കോ​​ണ്‍​ഗ്ര​​സ്, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ന്മാ​​രു​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​രം കെ​​എ​​സ്‌​​യു പ്ര​​വ​​ര്‍​ത്ത​​ക​​രെ ജാ​​മ്യ​​ത്തി​​ല്‍ വി​​ട്ടു.
ഡി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​ബി​​ന്‍ ജേ​​ക്ക​​ബ്, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​ര്‍​ജ് പ​​യ​​സ്, റി​​ച്ചി സാം ​​ലൂ​​ക്കോ​​സ്, സ​​ക്കീ​​ര്‍ ചെ​​ങ്ങ​​മ്പ​​ള്ളി, അ​​ല​​ന്‍ പീ​​റ്റ​​ര്‍, ബി​​ന്‍റോ ജോ​​സ​​ഫ്, ദി​​യാ​​ന്‍, ജ​​യിം​​സ് ജോ​​സ​​ഫ്, ബി​​ലാ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

District News

ത​പാ​ൽ ഓ​ഫീ​സ് പു​തു​ക്കി നി​ർ​മി​ച്ചു

നെ​ടു​ങ്ക​ണ്ടം: ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ പു​ഷ്പ​ക​ണ്ട​ത്തെ പോ​സ്റ്റ് ഓ​ഫീ​സ് അ​ധി​കാ​രി​ക​ൾ ആ​ന​ക്ക​ല്ലി​ലേ​യ്ക്ക് പ​റി​ച്ചു​ന​ട്ട​പ്പോ​ൾ പോ​സ്റ്റ് ഓ​ഫീ​സ് ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ പു​ഷ്പ​ക​ണ്ടം നി​വാ​സി​ക​ൾ അ​ധി​കാ​രി​ക​ൾ​ക്ക് ആ​ദ്യം ക​ത്തെ​ഴു​തി.​ എ​ന്നാ​ൽ, പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ടം ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​ട​പാ​ടു​ക​ൾ കു​റ​വാ​ണെ​ന്നും പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ കൈ​ക​ഴു​കി​യ​പ്പോ​ൾ ര​ണ്ടും ക​ൽ​പ്പി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ നാ​ട്ടു​കാ​ർ കൈ​കോ​ർ​ത്തു.
പു​ഷ്പ​ക​ണ്ട​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് ആ​ന​ക്ക​ല്ലി​ലേ​ക്ക് മാ​റ്റാ​നാ​ണ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം വ​ക​വ​യ്ക്കാ​തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന ക​ഴി​ഞ്ഞ ഡി​സം​ബ​ർ 13 നാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത നീ​ക്കം. ഇ​തി​നു പി​ന്നാ​ലെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. പി​ന്നീ​ട് പോ​സ്റ്റോ​ഫീ​സ് പു​ന​രു​ദ്ധാ​ര​ണ സ​മി​തി രൂ​പീ​ക​രി​ച്ചു.

പോ​സ്റ്റ് ഓ​ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ങ്കി​ൽ കെ​ട്ടി​ടം പു​ന​ർനി​ർ​മി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ബ​ന്ധ​ന. നാ​ടൊ​രു​മി​ച്ച​പ്പോ​ൾ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ക്കാ​നാ​യി.​ ഇ​തു​പ​യോ​ഗി​ച്ച് കെ​ട്ടി​ടം പു​ന​ർനി​ർ​മി​ച്ചു.

മേ​ൽ​ക്കൂ​ര​യു​ൾ​പ്പെ​ടെ പൂ​ർ​ണ​മാ​യും പു​തു​ക്കി​പ്പ​ണി​തു. ഇ​തോ​ടെ ആ​ന​ക്ക​ല്ലി​ൽനി​ന്നു പു​ഷ്പ​ക​ണ്ട​ത്തേ​ക്ക് പോ​സ്റ്റ് ഓ​ഫീ​സ് തി​രി​കെ​യെ​ത്തി. സ്വ​പ്നം സ​ഫ​ല​മാ​യെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി​വ​ന്ന അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ബാ​ധ്യ​ത​യി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ചു​ക്കാ​ൻ​പി​ടി​ച്ച​വ​ർ.

സ്വ​കാ​ര്യ വ്യ​ക്തി സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ് കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഭൂ​മി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ഴു​തി മാ​റു​ന്ന​തി​നും ബാ​ക്കി തു​ക ക​ണ്ടെ​ത്തു​ന്ന​തി​നും നാ​ട്ടു​കാ​രി​ൽനി​ന്നു പ​ണം സ്വ​രൂ​പി​ക്കാ​നാ​ണ് ശ്ര​മം.

Kerala

വൈ​ക്ക​ത്ത് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി

കോ​ട്ട​യം: വൈ​ക്ക​ത്ത് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ അ​ജ്ഞാ​ത​ന്‍റെ ബോം​ബ് ഭീ​ഷ​ണി. പി​ന്നാ​ലെ ഡോ​ഗ് സ്ക്വാ​ഡും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ വേ​ദി​യി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

വൈ​ക്കം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി​രു​ന്ന ബി​ജെ​പി അ​ധ്യ​ക്ഷ​നും​നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. അ​ജ്ഞാ​ത ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കുഞ്ഞുങ്ങൾക്ക് തപാൽ ഓഫീസിൽ എന്തുകാര്യം ?

കൊ​ച്ചി: കു​ഞ്ഞു​ങ്ങ​ൾ​ക്ക് ത​പാ​ൽ ഓ​ഫീ​സി​ൽ എ​ന്തു​കാ​ര്യ​മെ​ന്ന് ഇ​നി​യാ​രും ചോ​ദി​ക്ക​രു​ത്. എ​ഴു​ത്തെ​ഴു​താ​നും അ​ത് ക​വ​റി​ലി​ടാ​നും സ്റ്റാ​മ്പു വാ​ങ്ങി ഒ​ട്ടി​ക്കാ​നും അ​യ​ക്കാ​നു​മെ​ല്ലാം അ​വ​ർ പ​ഠി​ച്ചു ക​ഴി​ഞ്ഞു.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ അ​ര​ങ്ങു​വാ​ഴു​ന്ന ഇ​ക്കാ​ല​ത്തും ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ കു​ഞ്ഞു​ങ്ങ​ൾ എ​ല്ലാ​വ​രും ഇ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​യ​ത് ത​ങ്ങ​ൾ സ്വ​യം പെ​യി​ന്‍റ് ചെ​യ്ത് ത​യാ​റാ​ക്കി​യ ക്രി​സ്മ​സ് ക​ത്തു​ക​ളു​മാ​യി.

വ​രി​വ​രി​യാ​യി നി​ന്ന് അ​ഞ്ചു രൂ​പ​യു​ടെ സ്റ്റാ​മ്പ്‌ പോ​സ്റ്റ്‌ മാ​സ്റ്റ​റോ​ടു ചോ​ദി​ച്ചു വാ​ങ്ങി ക​വ​റി​ൽ പ​ശ​യെ​ടു​ത്തൊ​ട്ടി​ച്ച് ത​ങ്ങ​ളു​ടെ ക​ത്തു​ക​ൾ ത​പാ​ൽ പെ​ട്ടി​യി​ൽ അ​വ​ർ ഇ​ട്ടു.

ത​ല​യോ​ല​പ്പ​റ​മ്പ് പോ​സ്റ്റ്‌ മാ​സ്റ്റ​ർ ദി​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്വീ​ക​രി​ച്ചു. സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ​ക്കാ​യാ​ണ് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ ന​ഴ്സ​റി മു​ത​ൽ ര​ണ്ടാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന 180 കു​ട്ടി​ക​ൾ, പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശം​സാ കാ​ർ​ഡു​ക​ൾ സ്വ​യം ത​യാ​റാ​ക്കി​യ​തും അ​യ​ക്കു​ന്ന​തും.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ, അ​സി. മാ​നേ​ജ​ർ ഫാ​ദ​ർ ആ​ൽ​ജോ ക​ള​പു​ര​ക്ക​ൽ, കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ സൂ​പ്പ​ർ​വൈ​സ​ർ സി​സ്റ്റ​ർ ഡ​യ​സ് ഫ്രാ​ൻ​സി​സ്, ഹെ​ഡ് മി​സ്ട്രെ​സ് ആ​ഷാ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ത​പാ​ൽ ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ട​ൽ: തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ എം​പി

ആ​ലു​വ: ടൗ​ൺ ബ​സ്റ്റാ​ൻ​ഡ് പോ​സ്റ്റ് ഓ​ഫീ​സും ആ​ലു​വ അ​ശോ​ക​പു​രം പോ​സ്റ്റ് ഓ​ഫീ​സും നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ത​പാ​ൽ വ​കു​പ്പി​ന്‍റെ നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇക്കാര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വാ​ർ​ത്താ വി​നി​മ​യ​ വ​കു​പ്പ് മ​ന്ത്രി ജ്യോ​തി​രാ​തി​ദ്യ സി​ന്ധ്യ​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


പോ​സ്റ്റ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടലിനെ​തി​രെ ഉ​പ​രോ​ധ​സ​മ​രം


ആ​ലു​വ: ആ​ലു​വ ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആ​ലു​വ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ മു​ന്നി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ പൂ​ട്ടാ​നു​ള്ള​നീ​ക്ക​ത്തി​ൽ​നി​ന്നു ത​പാ​ൽ വ​കു​പ്പ് പി​ന്മാ​റ​ണ​മെ​ന്ന് സീ​നി​യ​ർ സൂ​പ്ര​ണ്ട് ജെ​സി ജോ​ർ​ജു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.


അ​ശോ​ക​പു​രം പോ​സ്റ്റ് ഓ​ഫീ​സ് അ​ട​യ്ക്കു​ന്നി​ല്ലെ​ന്ന്


ആ​ലു​വ: ആ​ലു​വ - മൂ​ന്നാ​ർ റോ​ഡി​ൽ അ​ശോ​ക​പു​രം പോ​സ്റ്റ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ഇ​ല്ലെ​ന്നും ഡി​പാ​ർ​ട്ട്മെ​ന്‍റ​ൽ പ​ണ​മി​ട​പാ​ടു​ക​ളി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണെ​ന്നും പോ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​ലു​വ ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പി​ക്കാ​ൻ നി​ർ​ദ്ദേ​ശം ഉ​ണ്ടെ​ന്നും അ​റി​യി​ച്ചു.

Kerala

ത​പാ​ൽ വ​കു​പ്പി​നെ ലാ​ഭ​ത്തി​ലാ​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ പാ​ട്ട​ത്തി​ന് ന​ൽ​കും

എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ


കൊ​​​ല്ലം: ത​​​പാ​​​ൽ വ​​​കു​​​പ്പി​​​നെ ലാ​​​ഭ​​​ത്തി​​​ലാ​​​ക്കാ​​​ൻ സ്വ​​​ന്ത​​​മാ​​​യു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യം ക​​​ഴി​​​ഞ്ഞു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ൾ പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നം. അ​​​ടു​​​ത്ത അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ വ​​​കു​​​പ്പി​​​നെ പൂ​​​ർ​​​ണ​​​മാ​​​യും ലാ​​​ഭ​​​ത്തി​​​ലാ​​​ക്കു​​​ന്ന ക​​​ർ​​​മ പ​​​ദ്ധ​​​തി​​​ക്ക് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ രൂ​​​പം ന​​​ൽ​​​കി.


സാ​​​മ്പ​​​ത്തി​​​ക സു​​​സ്ഥി​​​ര​​​ത​​ക്കാ​​​യി സ്വ​​​ന്തം ഭൂ​​​മി​​​ക​​​ളി​​​ൽ നി​​​ന്ന് ധ​​​ന​​​സ​​​മ്പാ​​​ദ​​​ന​​​ത്തി​​​നാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യും ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​തി​​​യ ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​ക​​​ൾ വ്യാ​​​പി​​​പ്പി​​​ച്ചും വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കും. രാ​​​ജ്യ​​​ത്ത് നി​​​ല​​​വി​​​ൽ 1.6 ല​​​ക്ഷം പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​വ​​​യി​​​ൽ സ്വ​​​ന്ത​​​മാ​​​യു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം ഒ​​​ഴി​​​ച്ചു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് സാ​​​ധ്യ​​​ത​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞ് വാ​​​ണി​​​ജ്യ​​​പ​​​ര​​​മാ​​​യി ലാ​​​ഭം ല​​​ഭി​​​ക്കു​​​ന്ന​​​വ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.​​


മാ​​​ത്ര​​​മ​​​ല്ല വ​​​കു​​​പ്പി​​​ന് സ്വ​​​ന്ത​​​മാ​​​യി ഭൂ​​​മി​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ൽ പോ​​​സ്റ്റ് ഓ​​​ഫീ​​​സ് മ​​​ന്ദി​​​രം സ്ഥാ​​​പി​​​ച്ച് ബാ​​​ക്കി സ്ഥ​​​ല​​​ത്ത് ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ച് പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്.
ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​പാ​​​ൽ വ​​​കു​​​പ്പ് ത​​​ങ്ങ​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത് ആ​​​രം​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞു. ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് ഇ​​​തി​​​ൽ വാ​​​ണി​​​ജ്യ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലു​​​ള്ള​​​വ​​​യു​​​ടെ പ്ര​​​ത്യേ​​​ക ലി​​​സ്റ്റും ത​​​യാ​​​റാ​​​ക്കും. ത​​​പാ​​​ൽ വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​തി​​​വ​​​ർ​​​ഷ ചെ​​​ല​​​വ് 27, 000 കോ​​​ടി രൂ​​​പ​​​യാ​​​ണ്. 12,000 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​​ണ് വ​​​രു​​​മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത്.


സേ​​​വ​​​ന വി​​​പു​​​ലീ​​​ക​​​ര​​​ണം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ന​​​വീ​​​ക​​​ര​​​ണം, ആ​​​സ്തി​​​ക​​​ളി​​​ലൂ​​​ടെ അ​​​ധി​​​ക ധ​​​ന​​​സ​​​മ്പാ​​​ദ​​​നം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഈ ​​​അ​​​ന്ത​​​രം ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണ് വ​​​കു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.


എ​​​ക്സ്പ്ര​​​സ് പാ​​​ർ​​​സ​​​ൽ ഡെ​​​ലി​​​വ​​​റി, ആ​​​ധാ​​​ർ എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ്, പാ​​​സ്പോ​​​ർ​​​ട്ട് സൗ​​​ക​​​ര്യം, മ്യൂ​​​ച്ച​​​ൽ ഫ​​​ണ്ട് വി​​​ത​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ക്കും. ഇ​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ-സ്വ​​​കാ​​​ര്യ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ പ​​​ങ്കാ​​​ളി​​​ത്ത ക​​​രാ​​​റു​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​നും വ​​​കു​​​പ്പി​​​ന് പ​​​ദ്ധ​​​തി​​​യു​​​ണ്ട്.

Latest News

Corehub Up